ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ്: കോട്ടയത്തെ സ്വകാര്യ ആശുപത്രി ഒപി നിര്‍ത്തി, ഡോക്ടര്‍മാരടക്കം 34 ജീവനക്കാര്‍ ക്വാറന്റീനില്‍

കോട്ടയം: ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊന്‍കുന്നം അരവിന്ദ ആശുപത്രി ഒപി നിര്‍ത്തി. ഡോക്ടര്‍മാര്‍ അടക്കം 34 ജീവനക്കാര്‍ക്ക് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം.

അതേസമയം, ആശുപത്രിയിലെത്തിയ രോഗികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജീവനക്കാരിക്ക് എവിടെ നിന്ന് രോഗം ലഭിച്ചെന്ന് വ്യക്തമല്ലെന്നത് സ്ഥിതി ആശങ്കയുണ്ടാക്കുന്നു.

കോട്ടയം ജില്ലയില്‍ ഇന്ന് 18 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധ നിരക്കാണിത്. ഇതോടെ കോവിഡ് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 113 ആയി. ജില്ലയില്‍ രോഗികളുടെ എണ്ണം നൂറു കടക്കുന്നതും ഇതാദ്യമാണ്.

Exit mobile version