കോട്ടയത്ത് കാണാതായ വൈദികന്‍ ജോര്‍ജ് എട്ടുപാറ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍

കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് കാണാതായ വൈദികനെ പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം പുന്നത്തറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസമാണ് വൈദികനെ കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തിങ്കളാഴ്ച രാവിലെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ശുശ്രൂഷകള്‍ക്ക് ശേഷം പത്തരയോടെ പുറത്തേക്കുപോയ വൈദികന്‍ രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. പള്ളിയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന വൈദികന്‍ കാര്‍ എടുക്കാതെയാണ് പോയത്.

മൊബൈല്‍ ഫോണ്‍ സൈലന്റ് മോഡിലാക്കിയ നിലയില്‍ താമസിക്കുന്ന മുറിയില്‍നിന്ന് കണ്ടെത്തുകയും ചെയ്തു. മുറിയുടെ വാതിലുകള്‍ ചാരിയ നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നതും സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ വിദേശത്തായിരുന്ന വൈദികന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പുന്നത്തറ പള്ളിയില്‍ ചുമതലയേറ്റത്.

Exit mobile version