കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 1682 പേര്‍ക്ക് നിയമനം; എകെ ബാലന്‍

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 1682 പേര്‍ക്ക് നിയമനം നടത്തിയതായി മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ സര്‍ക്കാര്‍ വന്നശേഷം ഓരോ വകുപ്പിലേയും ജീവനക്കാരിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം അവലോകനം ചെയ്യുകയുണ്ടായി.

അതിന്റെ അടിസ്ഥാന ത്തില്‍ പട്ടികവിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ കുറവുള്ള വകുപ്പുകളിലാണ് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തുവാന്‍ തീരുമാനിച്ചത്. 107 ഗസറ്റഡ് തസ്തികകള്‍, 1508 നോണ്‍ ഗസ്റ്റഡ് തസ്തികകള്‍, 67 ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ എന്നിവയിലേക്കാണ് ഇപ്രകാരം നിയമനം നടത്തുവാന്‍ ഉത്തരവിറക്കിയതെന്ന് മന്ത്രി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 1682 പേര്‍ക്ക് നിയമനം.

ഈ സര്‍ക്കാര്‍ വന്നശേഷം ഓരോ വകുപ്പിലേയും ജീവനക്കാരിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രാതിനിധ്യം അവലോകനം ചെയ്യുകയുണ്ടായി. അതിന്‍റെ അടിസ്ഥാന ത്തില്‍ പട്ടികവിഭാഗക്കാരായ ഉദ്യോഗസ്ഥര്‍ കുറവുള്ള വകുപ്പുകളിലാണ് പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തുവാന്‍ തീരുമാനിച്ചത്. 107 ഗസറ്റഡ് തസ്തികകള്‍, 1508 നോണ്‍ ഗസ്റ്റഡ് തസ്തികകള്‍, 67 ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ എന്നിവയിലേക്കാണ് ഇപ്രകാരം നിയമനം നടത്തുവാന്‍ ഉത്തരവിറക്കിയത്.

Exit mobile version