കേരളം പ്രളയത്തില്‍ വലിയ ദുരിതത്തിലൂടെ കടന്ന് പോയപ്പോള്‍ നല്‍കിയ പിന്തുണ ഓര്‍ക്കുന്നു; സുശാന്ത് സിങ്ങിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഖേദം പ്രകടപ്പിച്ചത്. പ്രളയകാലത്ത് കേരളത്തിന് നല്‍കിയ സഹായധനത്തെക്കുറിച്ച് ഓര്‍ത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവിവരം അതീവദുഃഖത്തോടെയാണ് കേള്‍ക്കുന്നത്. അദ്ദേഹത്തിന്റെ അകാലമരണം ഇന്ത്യന്‍ സിനിമാലോകത്തിന് വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം നില്‍ക്കുന്നു. കേരളം പ്രളയത്തില്‍ വലിയ ദുരിതത്തിലൂടെ കടന്ന് പോയപ്പോള്‍ അദ്ദേഹം നല്‍കിയ പിന്തുണ ഓര്‍ക്കുന്നു – മുഖ്യമന്ത്രി കുറിച്ചു.

ഒരു ആരാധകന് നല്‍കിയ മറുപടിയില്‍ ഒരു കോടി രൂപ കേരളത്തിനായി താന്‍ സംഭാവന ചെയ്യുന്നുവെന്ന് പറഞ്ഞ സുശാന്ത് പിന്നീട് ആ പണം കൈമാറിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ ഭാഗവും പങ്കുവെച്ചിരുന്നു.

Exit mobile version