ശബരിമല വിഷയത്തില്‍ ചെറുന്യൂനപക്ഷം തെരുവില്‍ നടത്തുന്ന സമരങ്ങള്‍ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമല്ല; പുന്നല ശ്രീകുമാര്‍

തിരുവനന്തപുരം; ശബരിമല വിധിയുമായി ബന്ധപ്പെട്ട് ചെറുന്യൂനപക്ഷം തെരുവില്‍ നടത്തുന്ന സമരങ്ങള്‍ പൊതുജനാഭിപ്രായത്തിന്റെ പ്രതിഫലനമല്ലെന്ന് കേരള പുലയ മഹാസഭ നേതാവ് പുന്നല ശ്രീകുമാര്‍. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല ക്ഷേത്രത്തിലെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പെടുന്നവരാണ് വിധ്വംസക പ്രവര്‍ത്തനം നടത്തുന്നതെന്നും, ഇത് അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ശബരിമല യുവതി പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടി വിധിയെ പുന്നല ശ്രീകുമാര്‍ സ്വാഗതം ചെയ്തിരുന്നു. നവോത്ഥാന ചരിത്രത്തിന്റെ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് അയ്യങ്കാളിയുടെ കെപിഎംഎസ് എന്നും സ്ത്രീ തുല്യത സ്വാഗതം ചെയ്യുന്നവരാണ് തങ്ങള്‍ എന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞിരുന്നു. ശബരിമല വിധിക്കെതിരെ സമരം ചെയ്യുന്നവര്‍ കേരളത്തെ പിന്നോട്ട് അടിപ്പിക്കുകയായണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Exit mobile version