എടപ്പാളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഭിക്ഷക്കാരനും; ആശങ്ക

മലപ്പുറം: ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ഭിക്ഷാടനം നടത്തുന്നയാളും. എടപ്പാള്‍ മേഖലയില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശിയായ വയോധികനാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം ബാധിച്ചത്.

ഇയാളെ കൂടാതെ റിമാന്‍ഡ് പ്രതിക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കുറ്റിപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കം മൂലമാണ്.

ജില്ലയില്‍ ഇന്ന് 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ആറ് പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്

Exit mobile version