വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഇരുന്നയാള്‍ കണ്ണുവെട്ടിച്ച് ചാടിപ്പോയി; പോലീസ് കേസെടുത്തു

വയനാട്: വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഇരുന്നയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. കോട്ടയം വാകത്താനം സ്വദേശിയായ ചിറ്റേടത്ത് മണിക്കുട്ടനാണ് ചാടിപ്പോയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലാണ് സംഭവം. കര്‍ണാടകയില്‍നിന്ന് പാസില്ലാതെ തോല്‍പ്പെട്ടിവഴി കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ സര്‍ക്കാര്‍ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം വരെ സ്വകാര്യ ലോഡ്ജില്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ സെന്ററില്‍ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്. ഭക്ഷണം നല്‍കാനായി പഞ്ചായത്ത് അധികൃതര്‍ എത്തിയപ്പോഴാണ് ചാടിപ്പോയ കാര്യം അറിഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. ശേഷം പോലീസ് കേസെടുക്കുകയായിരുന്നു.

Exit mobile version