മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ മരണപ്പെട്ട 56 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡില്ല

മഞ്ചേരി: മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ഇരിക്കെ മരണപ്പെട്ട 56 ദിവസം പ്രായമായ കുഞ്ഞിന് കൊവിഡില്ല. കോയമ്പത്തൂരില്‍ നിന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞ് മലപ്പുറത്തെത്തിയത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് മരിച്ചത്.

ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിലാണ് കുഞ്ഞിന് കൊവിഡില്ല എന്ന സ്ഥിരീകരിച്ചത്.

Exit mobile version