ആരാധനയ്ക്ക് എത്തുന്നവരില്‍ അധികവും അപരിചിതര്‍: പാളയം ജുമാ മസ്ജിദ് തുറക്കില്ല

തിരുവനന്തപുരം: ലോക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. അതേസമയം, പാളയം ജുമാ മസ്ജിദ് തല്‍ക്കാലം തുറക്കില്ല. ജുമാ മസ്ജിദ് പരിപാലന സമിതിയുടേതാണ് തീരുമാനം.

പാളയം ജുമാ മസ്ജിദില്‍ ആരാധനയ്ക്ക് എത്തുന്നവരിലേറെയും അപരിചിതരാണ്. കോവിഡ് പശ്ചാത്തലത്തില്‍ ആരാധനയ്ക്ക് എത്തുന്നവര്‍ക്കെല്ലം സൗകര്യം ഒരുക്കുന്നത് ബുദ്ധിമുട്ടാണെന്നും പരിപാലന സമിതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് മസ്ജിദ് തല്‍ക്കാലം തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചത്.

മാസങ്ങള്‍ക്കു ശേഷം സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകും സംസ്ഥാനത്തും ആരാധനാലയങ്ങളുടെ പ്രവര്‍ത്തനം.

Exit mobile version