പ്രസാദവും തീര്‍ഥവും വേണ്ട, മാമോദീസ തൊടാതെ, പായ കൊണ്ടുവരണം; ആരാധനാലയങ്ങള്‍ തുറക്കാന്‍ നിര്‍ദേശങ്ങളായി

തിരുവനന്തപുരം: ജൂണ്‍ ഒന്‍പത് മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് നിര്‍ദേശങ്ങളായി. ഇളവുകളും നിയന്ത്രണങ്ങളും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ആരാധനാലയങ്ങള്‍ എട്ടാം തീയ്യതി ശുചീകരണം നടത്തി ഒമ്പതാം തിയതി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.

65 വയസിന് മുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും ആരാധനാലയങ്ങളില്‍ പോകരുത്. ഗര്‍ഭിണികളും ആരാധനാലയങ്ങളില്‍ പോകരുത്.

സാമൂഹിക അകലം പാലിക്കണം. ആദ്യം വരുന്നവര്‍ ആദ്യം എന്ന ക്രമം പാലിക്കണം.

കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പതിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം അടയാളപ്പെടുത്തണം.

കയറാനും ഇറങ്ങാനും പ്രത്യേകം വഴി വേണം. ഒരുസമയം എത്തിച്ചേരാവുന്നവരുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തും.

ആരാധനാലയങ്ങളിലെത്തുന്നവരുടെ പേര് വിവരം സൂക്ഷിക്കണം. എത്തുന്നവരെല്ലാം മാസ്‌ക് ധരിച്ചിരിക്കണം. കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം.

ഭക്തിഗാനങ്ങള്‍ കൂട്ടായി പാടുന്നത് ഒഴിവാക്കണം, വിഗ്രഹങ്ങളില്‍ തൊടരുത്.

അന്നദാനം, ചോറൂണ് ഒഴിവാക്കണം, മാമോദീസ കരസ്പര്‍ശമില്ലാതെ.

പ്രസാദവും തീര്‍ഥവും വേണ്ട, ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനം നല്‍കരുത്.

പായ, വിരിപ്പ് എന്നിവ പ്രാര്‍ഥനയ്ക്കെത്തുന്നവര്‍ തന്നെ കൊണ്ടുവരണം.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ, ഒരു സമയം അന്‍പതിലധികം പേര്‍ പാടില്ല.

Exit mobile version