ആരാണ് എന്റെ കവിതയിലെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട മറുപടി മതി; എസ് കലേഷ്

2011ല്‍ കലേഷ് എഴുതിയ കവിത ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം

കേരളം: യുവ കവി എസ് കലേഷിന്റെ കവിത അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് മോഷ്ടിച്ചുവെന്ന വിവാദത്തിനിടയില്‍ കലേഷിന് അനുഭവിക്കേണ്ടി വന്ന മാനസിക പ്രയാസത്തിനും അപമാനത്തിനും മാപ്പു പറയുന്നെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ ശ്രീചിത്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

അതിന് തൊട്ടു പിന്നാലെ തനിക്ക് മാപ്പല്ല വേണ്ടത് തന്റെ കവിതയുടെ വരികള്‍ ആരാണ് വെട്ടി വഴിയിലുപേക്ഷിച്ചതെന്നാണ് അറയേണ്ടേതെന്ന് എസ് കലേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

2011ല്‍ കലേഷ് എഴുതിയ കവിത ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം. ഇത് ദീപ നിശാന്തിന് നല്‍കിയത് ശ്രീചിത്രന്‍ ആണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ആരാണ് എന്റെ കവിതയുടെ വരികള്‍ വെട്ടി വഴിയിലുപേക്ഷിച്ചത്? സുഹൃത്തേ, മാപ്പ് വേണ്ട. മറുപടി മതി. അത് ഞാനര്‍ഹിക്കുന്നു.’

 

Exit mobile version