ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നു, സൗജന്യവിദ്യാഭ്യാസം നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്താണ് ഇത്തരമൊരു ആത്മഹത്യ; ഹൈക്കോടതി

കൊച്ചി: ഓണ്‍ലൈന്‍ ക്ലാസ് നഷ്ടമായതിനെ തുടര്‍ന്ന് മലപ്പുറത്ത് ജീവനൊടുക്കിയ ദേവികയെ പരാമര്‍ശിച്ച് കേരളാ ഹൈക്കോടി. ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൗജന്യവിദ്യാഭ്യാസം നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്താണ് ഇത്തരമൊരു ആത്മഹത്യയുണ്ടായതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

കൊല്ലം ജില്ലയിലെ ഒരു സിബിഎസ്ഇ വിദ്യാലയം സ്‌കൂള്‍ ഫീസ് കൂടാതെ മറ്റു ഫീസുകളും ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയ സമയത്ത് ഈടാക്കുന്നു എന്ന് കാണിച്ച് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് കോടതി സാന്ദര്‍ഭികമായി ദേവികയുടെ മരണത്തെ കുറിച്ച് പരാമര്‍ശിച്ചത്.

കഴിഞ്ഞ ദിവസമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാകാത്തതു മൂലം മലപ്പുറം സ്വദേശിനി ദേവിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. സാമ്പത്തികമായി പിന്നോക്കം നിന്ന വീട്ടില്‍ പഠിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഇല്ലെന്ന് അറിഞ്ഞതോടെ വിദ്യാര്‍ത്ഥിനി മാനസികമായി തകരുകയും ശേഷം ജീവനൊടുക്കുകയുമായിരുന്നു.

Exit mobile version