ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായ സത്യവതി ബാങ്കിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കി, സംഭവം കൊല്ലം പരവൂരില്‍

Fire on house | Bignewslive

കൊല്ലം: പരവൂര്‍ ഭൂതക്കുളത്ത് ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ജീവനൊടുക്കി. ഭൂതക്കുളം സ്വദേശിനിയായ സത്യവതിയാണ് ആത്മഹത്യ ചെയ്തത്. ഭൂതക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

ഇവിടെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സത്യവതി. ജോലിയില്‍ സ്ഥിരപ്പെടുത്താത്തതില്‍ ഇവര്‍ നേരത്തെ പലവട്ടം പരാതി ഉന്നയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ബാങ്ക് കെട്ടിടത്തിന്റെ താഴെത്തെ നിലയില്‍വെച്ചാണ് സ്ത്രീ ദേഹത്ത് തീകൊളുത്തിയത്. തുടര്‍ന്ന് ഒന്നാം നിലയിലെ ബാങ്കിനുള്ളിലേക്ക് ഓടിക്കയറയുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.

Exit mobile version