ഇത് നാടണയാന്‍ കാത്തുനില്‍ക്കുന്ന പ്രവാസികളുടെ ക്യൂ, ഇവരില്‍ മാതാപിതാക്കള്‍ മരിച്ചവരുണ്ട്, മക്കള്‍ മരിച്ചവരുണ്ട്, ജോലി നഷ്ടപ്പെട്ടവരുണ്ട്, രോഗികളുണ്ട്, ചുട്ട് പൊളളുന്ന ചൂടിനെ അവഗണിച്ചും അവര്‍ കാത്ത് നില്‍ക്കുകയാണ് കാരണം അത്യാവശ്യക്കാരാണ്

തിരുവനന്തപുരം: പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ സഹായിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി. കുറഞ്ഞ ചെലവില്‍ നാട്ടിലേക്ക് യാത്രക്കാരെ കൊണ്ട് പോകുവാന്‍ എയര്‍ അറേബ്യയും ഫ്‌ളൈ ദുബായിയും തയ്യാറാണ്. ഇന്‍ഡ്യയില്‍ ലാന്‍ഡ് ചെയ്യുവാനുളള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും അതാത് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും ആവശ്യമുണ്ടെന്നും അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഇന്‍ഡ്യന്‍ എംബസ്സിയുടെ മുന്നില്‍ നാടണയാന്‍ കാത്ത് നില്‍ക്കുന്നവരുടെ നീണ്ട ക്യൂ ആണ്. ഇവിടെ ചുട്ട് പൊളളുന്ന ചൂടിനെ അവഗണിച്ചും അവര്‍ കാത്ത് നില്‍ക്കുകയാണ്.ഉറ്റവരെയും ഉടയവരെയും ഒന്ന് കാണണമെന്ന ആഗ്രഹത്തോടെ, ഇവരില്‍ മാതാപിതാക്കള്‍ മരിച്ചവരുണ്ട്, മക്കള്‍ മരിച്ചവരുണ്ട്,ഭാര്യ മരിച്ചവരുണ്ട്.ഉറ്റ ബന്ധുക്കള്‍ മരിച്ഛവരുണ്ട്,ജോലി നഷ്ടപ്പെട്ടവരുണ്ട്.രോഗം ബാധിച്ചവരുണ്ട്.

അങ്ങനെ ആവശ്യങ്ങളുടെ നീണ്ട നിരയെ പ്രതികൂലമായ കാലാവസ്ഥ പോലും തളര്‍ത്തുന്നില്ല.കാരണം അത്യാവശ്യക്കാരാണ്.അവര്‍ക്ക് നാടണഞ്ഞെ പറ്റു.ഇവരെ നമ്മുക്ക് സഹായിച്ചെ പറ്റു.എന്താണ് നമ്മുക്ക് ചെയ്യുവാന്‍ കഴിയുക.അതിന് ഒരു വഴിയെ ഉളളൂ.ഈ സമയത്ത് പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.

പരസ്പരം മാറി നിന്ന് ഞങ്ങളാണ് പ്രവാസികളെ സഹായിക്കുന്നതില്‍ മുന്നില്‍ എന്ന് തെളിയിക്കേണ്ട സമയം അല്ല ഇത്. രാഷ്ട്രിയം മറന്ന്,എല്ലാ സംഘടനയുടെയും നേതാക്കളും ഒറ്റക്കെട്ടായി നിന്ന് പറയണം. നമ്മുടെ സഹോദരങ്ങളെ നാടണയാന്‍ സഹായിക്കണമെന്ന്. കേന്ദ്രസര്‍ക്കാരിനോടും, കേരള സര്‍ക്കാരിനോടും ശക്തമായി ആവശ്യപ്പെടണമെന്നും അഷ്‌റഫ് താമരശ്ശേരി പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്‍ഡ്യന്‍ എംബസ്സിയുടെ മുന്നില്‍ നാടണയാന്‍ കാത്ത് നില്‍ക്കുന്നവരുടെ നീണ്ട ക്യൂ ആണ്.ഇവിടെ ചുട്ട് പൊളളുന്ന ചൂടിനെ അവഗണിച്ചും അവര്‍ കാത്ത് നില്‍ക്കുകയാണ്.ഉറ്റവരെയും ഉടയവരെയും ഒന്ന് കാണണമെന്ന ആഗ്രഹത്തോടെ, ഇവരില്‍ മാതാപിതാക്കള്‍ മരിച്ചവരുണ്ട്, മക്കള്‍ മരിച്ചവരുണ്ട്,ഭാര്യ മരിച്ചവരുണ്ട്.ഉറ്റ ബന്ധുക്കള്‍ മരിച്ഛവരുണ്ട്,ജോലി നഷ്ടപ്പെട്ടവരുണ്ട്.രോഗം ബാധിച്ചവരുണ്ട്, അങ്ങനെ ആവശ്യങ്ങളുടെ നീണ്ട നിരയെ പ്രതികൂലമായ കാലാവസ്ഥ പോലും തളര്‍ത്തുന്നില്ല.കാരണം അത്യാവശ്യക്കാരാണ്.അവര്‍ക്ക് നാടണഞ്ഞെ പറ്റു.ഇവരെ നമ്മുക്ക് സഹായിച്ചെ പറ്റു.എന്താണ് നമ്മുക്ക് ചെയ്യുവാന്‍ കഴിയുക.അതിന് ഒരു വഴിയെ ഉളളൂ.ഈ സമയത്ത് പ്രവാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.പരസ്പരം മാറി നിന്ന് ഞങ്ങളാണ് പ്രവാസികളെ സഹായിക്കുന്നതില്‍ മുന്നില്‍ എന്ന് തെളിയിക്കേണ്ട സമയം അല്ല ഇത്. രാഷ്ട്രിയം മറന്ന്,എല്ലാ സംഘടനയുടെയും നേതാക്കളും ഒറ്റക്കെട്ടായി നിന്ന് പറയണം. നമ്മുടെ സഹോദരങ്ങളെ നാടണയാന്‍ സഹായിക്കണമെന്ന്. കേന്ദ്രസര്‍ക്കാരിനോടും, കേരള സര്‍ക്കാരിനോടും ശക്തമായി ആവശ്യപ്പെടണം.
കുറഞ്ഞ ചെലവില്‍ നാട്ടിലേക്ക് യാത്രക്കാരെ കൊണ്ട് പോകുവാന്‍ AIR ARABIA യും FLY DUBAI യും തയ്യാറാണ്. ഇന്‍ഡ്യയില്‍ Land ചെയ്യുവാനുളള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കണം.അതാത് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും ആവശ്യമുണ്ട്.ഇവയൊക്കെ നമ്മള്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നിന്നേ പറ്റു. അല്ലെങ്കില്‍ പ്രവാസി സഹോദരങ്ങള്‍ക്ക് വേണ്ടി നിലവിളിക്കുന്നത് വെറും ഒരു പ്രഹസനമായി മാറും.അവര്‍ നാടണയാതെ ഇവിടെ കിടന്ന് മരിച്ചാല്‍ അവരുടെ കുടുംബത്തിന്റെ തീരാകണ്ണീരിന് ഓരോ പ്രവാസിയും കണക്ക് പറയേണ്ടിവരും. നമ്മള്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നിന്നാല്‍ നമ്മുക്ക് നേടിയെടുക്കാന്‍ കഴിയുന്നത് ഈ പാവപ്പെട്ട മനുഷ്യരുടെ നാടണയല്‍ തന്നെയാണ്.നമ്മുക്ക് വേണം ദിവസേനെ ഒട്ടനവധി വിമാനങ്ങള്‍,കൂടുതല്‍ ആളുകളെ കയറ്റാന്‍ കഴിയുന്ന വലിയ വിമാനങ്ങള്‍. അല്ലെങ്കില്‍ ഇന്‍ഡ്യയില്‍ സര്‍വ്വീസ് നടത്താന്‍ വിദേശ വിമാനകമ്പനികളെ അനുവദിക്കുക.ഒറ്റക്കെട്ടായി വിളിക്കു,ശബ്ദങ്ങള്‍ ഉച്ചത്തിലാവട്ടെ, നമ്മുടെ ആവശ്യങ്ങള്‍ കടലും കടന്ന് അധികാരികളുടെ കാതുകളില്‍ ചെന്ന് തറക്കട്ടെ…..

Exit mobile version