‘പത്ത് ടാബുകളോ, അല്ലെങ്കില്‍ ടിവിയോ നല്‍കും’ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി ടൊവീനോ തോമസ്, അറിയിച്ച് ടിഎന്‍ പ്രതാപന്‍ എംപി

തിരുവനന്തപുരം;കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ ഇത്തവണ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാണ് തുടക്കം കുറിച്ചത്. എന്നാല്‍ ഇന്റര്‍നെറ്റും മറ്റ് സൗകര്യങ്ങളും ഇല്ലാതെ നിരവധി വിദ്യാര്‍ത്ഥികള്‍ വിഷമിക്കുന്നുണ്ട്. ഇവര്‍ക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവീനോ തോമസ്.

പത്ത് ടാബുകളോ ടിവിയോ നല്‍കാന്‍ തയ്യാറാണെന്ന് ടൊവീനോ അറിയിച്ചതായി എംപി ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. ”മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ , പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രഗികളുടെ വിതരണത്തിലേക്ക് 10 ടാബ്ലറ്റുകള്‍ അല്ലെങ്കില്‍ ടിവി നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. നന്ദി ടോവി.. ഞങ്ങളോട് ചേര്‍ന്ന് നിന്നതിന്… മലയാളിയുടെ മനസ്സറിഞ്ഞതിന്.” ടിഎന്‍ പ്രതാപന്‍ കുറിച്ചു. നിരവധി പേരാണ് ടൊവീനോയ്ക്ക് അഭിനന്ദനമറിയിച്ചത്. പ്രളയത്തിന്റെ സമയത്തും ദുരിതാശ്വാസ ക്യാംപുകളിലേക്ക് ടൊവീനോ സഹായമെത്തിച്ചിരുന്നു.

Exit mobile version