ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്തത് മഞ്ജു വാര്യര്‍; അഞ്ച് ടിവി നല്‍കും; ബി ഉണ്ണികൃഷ്ണന്‍ മൂന്ന്‌ ടിവി നല്‍കും

കൊച്ചി: കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നടക്കുന്നത് ഓണ്‍ലൈന്‍ വഴിയാണ്. ക്ലാസ്സ് മുടങ്ങാതിരിക്കാന്‍ ടിവി ഇല്ലാത്തവരിലേക്ക് ടിവി എത്തിക്കാനുള്ള ചലഞ്ചുമായി രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്‌ഐ. ഒന്നിലധികം ടിവി സ്വന്തമായുള്ളവര്‍ ഒരു ടിവി നല്‍കുകയോ, പുതിയ ടിവി നല്‍കുകയോ ചെയ്യുന്നതാണ് ചലഞ്ച്. ഇങ്ങനെ ലഭിക്കുന്ന ടിവികള്‍ അര്‍ഹരായ കുട്ടികളിലേക്ക് ഡിവൈഎഫ്‌ഐ എത്തിക്കും.

ടിവി ചലഞ്ച് ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറുകളില്‍ തന്നെ ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു വാര്യര്‍. ഡിവൈഎഫ്‌ഐ സ്റ്റേറ്റ് കാള്‍സെന്ററിലേയ്ക്ക് നേരിട്ട് വിളിച്ച് അഞ്ച് ടിവികള്‍ നല്‍കാന്‍ മഞ്ജു സന്നദ്ധത അറിയിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് റഹീം പറഞ്ഞു.

മഞ്ജുവിനെ കൂടാതെ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ 3 ടിവികള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും റഹീം പറഞ്ഞു.
ചലഞ്ച് ഏറ്റെടുത്ത് ആദ്യ മണിക്കൂറില്‍ തന്നെ നിരവധി ഫോണ്‍ കോളുകള്‍ എത്തിയതായും റഹീം അറിയിച്ചു.

Exit mobile version