പാചക വാതക വില കൂട്ടി

Gas Price | Bignewslive

കൊച്ചി: രാജ്യത്ത് പാചക വാതക വില കൂട്ടി. തുടര്‍ച്ചയായ മൂന്ന് മാസങ്ങൡലെ വെട്ടിച്ചുരുക്കലിന് പിന്നാലെയാണ് പാചക വാതക വിലയില്‍ വര്‍ധനവ് ഉണ്ടായത്. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് വില 597 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.

അതേസമയം, കൂട്ടിയ തുക ഉപഭോക്താക്കള്‍ക്ക് സബ്സിഡിയായി ലഭിക്കും. വാണിജ്യ സിലിണ്ടറിന് 109 രൂപയും കൂട്ടി. പുതിയ വില 1125 ആയി വര്‍ധിച്ചു. കൂട്ടിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. രാജ്യാന്തര വിപണിയിലെ വില കൂടിയതാണ് ഇന്ത്യയിലും വില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

അതേസമയം പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധന ബാധകമല്ലെന്നും എണ്ണ കമ്പനികള്‍ വ്യക്തമാക്കി.

Exit mobile version