കേന്ദ്രത്തിന്റെ ഇരുട്ടടി; പാചകവാതകത്തിന് 26 രൂപകൂട്ടി; വില 1806 രൂപയായി ഉയർന്നു

കൊച്ചി: വീണ്ടും പാചകവാതകത്തിന് വിലവർധിപ്പിച്ച് കേന്ദ്രസർക്കാർ. വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു.

മാർട്ട് ഒന്ന് മുതൽ നിലവിൽ വന്ന പുതിയ വില വർദ്ധനയോടെ, 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,795 രൂപയായി. മുംബൈയിൽ 1749 രൂപയും. ചെന്നൈയിലും കൊൽക്കത്തയിലും വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില യഥാക്രമം 1,960, 1,911 എന്നിങ്ങനെ വർധിച്ചു.

ALSO READ- റിലീസ് ചെയ്ത് അര മണിക്കൂറിൽ ബാന്ദ്രയ്ക്ക് നെഗറ്റീവ് റിവ്യൂ; യൂട്യൂബ് വ്ലോഗർമാർക്കെതിരേ കേസ് എടുക്കാൻ കോടതി നിർദേശം

തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വില കൂട്ടുന്നത്. ഫെബ്രുവരി ഒന്നിന് 14 രൂപ വർധിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗ്യാസ് സിലിണ്ടർ വിലവർധനവും പ്രധാന ഘടകമായിരിക്കെയാണ് വീണ്ടും വിലവർധനവ് വരുത്തിയിരിക്കുന്നത്.

Exit mobile version