സംസ്ഥാനത്ത് ക്വാറന്റൈന്‍ ലംഘനം തുടരുന്നു; ക്വാറന്റൈന്‍ ലംഘിച്ചതിന് ഇന്ന് 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് ഇടയില്‍ സംസ്ഥാനത്ത് ഇന്ന് ക്വാറന്റൈന്‍ ലംഘിച്ചതിന് 37 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 2968 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1441 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1463 പേരാണ്. 685 വാഹനങ്ങളും പിടിച്ചെടുത്തു.

ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 42, 25, 28
തിരുവനന്തപുരം റൂറല്‍ – 172, 175, 86
കൊല്ലം സിറ്റി – 185, 245, 116
കൊല്ലം റൂറല്‍ – 42, 50, 25
പത്തനംതിട്ട – 71, 76, 56
ആലപ്പുഴ- 37, 48, 6
കോട്ടയം – 29, 45, 1
ഇടുക്കി – 88, 33, 11
എറണാകുളം സിറ്റി – 291, 269, 131
എറണാകുളം റൂറല്‍ – 120, 50, 37
തൃശൂര്‍ സിറ്റി – 107, 145, 54
തൃശൂര്‍ റൂറല്‍ – 37, 69, 15
പാലക്കാട് – 32, 37, 8
മലപ്പുറം – 29, 50, 18
കോഴിക്കോട് സിറ്റി – 25, 25, 18
കോഴിക്കോട് റൂറല്‍ – 29, 30, 8
വയനാട് – 35, 3, 14
കണ്ണൂര്‍ – 14, 20, 0
കാസര്‍ഗോഡ് – 56, 68, 53

Exit mobile version