‘രാഷ്ട്രീയ-സാഹിത്യ-സാമൂഹ്യ രംഗത്തെ അതുല്യന്‍, അതിലുപരി സ്‌നേഹനിധിയായ ആതിഥേയനും’; എംപി വീരേന്ദ്ര കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മഞ്ജു വാര്യര്‍

തൃശ്ശൂര്‍: അന്തരിച്ച എംപി വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ‘രാഷ്ട്രീയ-സാഹിത്യ-സാമൂഹ്യ രംഗത്തെ അതുല്യന്‍, അതിലുപരി സ്‌നേഹനിധിയായ ആതിഥേയനും’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്നലെ വൈകീട്ട് എട്ടരയോടെ കോഴിക്കോട് ചാലപ്പുറത്തെ വീട്ടില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ വീരേന്ദ്ര കുമാറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് വീണ്ടും ഹൃദയാഘാതമുണ്ടായി. രാത്രി പതിനൊന്നോടെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കല്‍പ്പറ്റയിലെ വീട്ടു വളപ്പില്‍ നടക്കും. മൃതദേഹം ഇന്ന് രാവിലെ പതിനൊന്നു മണിയോടെ കല്‍പ്പറ്റയിലേക്ക് കൊണ്ടു പോകും.കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ എവിടെയും പൊതുദര്‍ശനമുണ്ടാകില്ല.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

രാഷ്ട്രീയ-സാഹിത്യ-സാമൂഹ്യ രംഗത്തെ അതുല്യന്‍ ! അതിലുപരി സ്‌നേഹനിധിയായ ആതിഥേയനും. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം കയ്യൊപ്പോടെ എനിക്ക് സമ്മാനിച്ച പുസ്തകത്തിലെ അക്ഷരങ്ങളുടെ രൂപത്തില്‍ ആ അനുഗ്രഹം എന്നും എന്നോടൊപ്പം ഉണ്ടാകട്ടെ! ആദരാഞ്ജലികള്‍!

Exit mobile version