തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് ക്രിമിനല്‍ കേസ് പ്രതികളും

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് ക്രിമിനല്‍ കേസ് പ്രതികളും. വെഞ്ഞാറമൂട്, വാമനപുരം എന്നിവിടങ്ങളിലുള്ള പ്രതികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരുടേയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

വീടിന് തീയിടുകയും മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതിക്കും, വെട്ടുകേസിലെ പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. റിമാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി സ്രവ പരിശോധന നടത്തിയപ്പോഴാണ് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇന്ന് 7 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 36 ആയി. നേരത്തെ അബ്കാരി കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വെഞ്ഞാറമൂട് സ്വദേശിയായ 40 വയസുകാരനാണ് രോഗബാധ കണ്ടെത്തിയത്. ഇതിന് പിന്നാലെ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി ഐ അടക്കം 32 പോലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിയിരുന്നു.

Exit mobile version