പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതില്‍ നിയന്തണമില്ല

പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനായി മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതില്‍ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. ഇക്കാര്യം അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. കൂടാതെ പുതിയ ബ്രുവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനായി മാനദണ്ഡങ്ങള്‍ തയ്യാറാക്കിയ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. മുമ്പ് പുതിയ ബ്രുവറികള്‍ക്കും ബോട്ടിലിംഗ് പ്ലാന്റിനും അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. ഇതിനു തൊട്ടുപിന്നാലെ മൂന്നു ബ്രുവറിക്കും ഒരു ബോട്ടിലിംഗ് പ്ലാന്റിനും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. അതിനു ശേഷമാണ് പുതിയ മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ സമിതിയെ രൂപീകരിച്ചത്.

Exit mobile version