വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചു; ടികെ ജോസ് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്തയെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മേയ് 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസ് മേത്തയെ ചീഫ് സെക്രട്ടറിയായി നിയമിച്ചത്.

സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനാണ് വിശ്വാസ് മേത്ത. അഭ്യന്തരജലവിഭവ വകുപ്പുകളുടെ ചുമതലയുളള വിശ്വാസ് മേത്ത 1986 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന് അടുത്ത വര്‍ഷം ഫെബ്രുവരി വരെ സര്വീസുണ്ട്. രാജസ്ഥാനിലെ ദുംഗാപൂര്‍ സ്വദേശിയാണ്.

ഭരണ തലപത്ത് വന്‍ അഴിച്ചുപണിയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം നടത്തിയത്. പുതിയ ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയായി ടികെ ജോസിനെ നിയമിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റി. നവജോത് ഖോസയാണ് തിരുവനന്തപുരത്തെ പുതിയ കളക്ടര്‍. ആലപ്പുഴ കളക്ടര്‍ എം. എഞ്ജനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാര്‍ഷികോല്‍പ്പാദന കമ്മിഷണറായി ഇഷിതാ റായിയെ നിയമിച്ചു. ബി ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ഡോ. വി വേണു ആസൂത്രണ ബോര്‍ഡ് സെക്രട്ടറിയാകും.

Exit mobile version