ഓണ്‍ലൈന്‍ റിലീസ്; തര്‍ക്കം പരിഹരിക്കാന്‍ നിര്‍മ്മാതാക്കളും തീയ്യേറ്ററുടമകളും തമ്മില്‍ ഇന്ന് ചര്‍ച്ച, യോഗം കൊച്ചിയില്‍

കൊച്ചി: ഓണ്‍ലൈന്‍ റിലീസിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ സിനിമാ നിര്‍മ്മാതാക്കളും തീയേറ്റര്‍ ഉടമകളും തമ്മില്‍ ഇന്ന് ചര്‍ച്ച. കൊച്ചിയിലാണ് യോഗം ചേരുന്നത്. 11 മണിക്കാണ് ഫിലിം ചേംബറിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യോഗം. ചലച്ചിത്ര വിതരണക്കാരുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

ഓണ്‍ലൈന്‍ റിലീസ്, തീയേറ്റര്‍ വിഹിതത്തിലെ കുടിശിക എന്നീ കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയായേക്കും. വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതയും ഒടിടി റിലീസിന് തീരുമാനിച്ചതോടെയായിരുന്നു ഓണ്‍ലൈന്‍ റിലീസ് വിവാദത്തില്‍ കലാശിച്ചത്. ഓണ്‍ലൈന്‍ റിലീസിന് ശ്രമിക്കുന്നവരുമായി ഭാവിയില്‍ സഹകരിക്കില്ലെന്ന് തീയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കിയിരുന്നു.

തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ തങ്ങള്‍ പ്രതിസന്ധിയിലാണെന്നും ഒടിടി റിലീസ് അതിനൊരു പരിഹാരമാണെന്നുമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സ്വീകരിക്കുന്ന നിലപാട്. കഴിഞ്ഞ 8 മാസത്തിനിടെ തീയേറ്റര്‍ വിഹിതമായി കിട്ടാനുള്ള 27 കോടി രൂപ ഉടന്‍ വേണമെന്നും തിയേറ്റര്‍ ഉടമകളോട് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതും യോഗത്തില്‍ ഇന്ന് ചര്‍ച്ചയാകും.

Exit mobile version