മെയ് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മെയ് 29 വരെ പല ദിവസങ്ങളിലായി എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 27-നും 28-നും ലക്ഷദ്വീപ്, മാലദ്വീപ് തീരങ്ങളിലും 29-ന് കേരളതീരത്തും ഇടിയോടുകൂടിയ കനത്തമഴ പെയ്യാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

മെയ് 27ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മെയ് 28ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും 29ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലുമാണ് യെല്ലോ അലേര്‍ട്ട്. അതേസമയം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുന്നതിന് അനുകൂല സാഹചര്യം ഒരുങ്ങിയതായും കാലാവസ്ഥാവകുപ്പ് വിലയിരുത്തി.

Exit mobile version