പാലക്കാട് അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയില്‍ നിലനില്‍ക്കുന്നുവെന്ന് മന്ത്രി എകെ ബാലന്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതായി മന്ത്രി എകെ ബാലന്‍. നാലുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാള്‍ വിദേശത്തുനിന്നും എത്തിയ ആളാണ്. ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയിലുളളവരുടെ എണ്ണം 53 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വീടുകളില്‍ നിരീക്ഷണത്തിലായിരുന്നു. അല്‍പം സമയത്തിനകം തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് ഇവരെ മാറ്റും. ചെക്ക്‌പോസ്റ്റില്‍ കുറച്ച് സമയം ചെലവഴിച്ചവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയില്‍ നിലനില്‍ക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

അതിര്‍ത്തി ജില്ലയെന്ന നിലയില്‍ പാലക്കാട് കൂടുതല്‍ കരുതല്‍ വേണമെന്നും മന്ത്രി എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. നിരോധനാജ്ഞ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഇന്ന് മുതല്‍ നിരോധനാജ്ഞ നിലവില്‍ വന്നു. മെയ് 31 വരെയാണ് നിരോധനാജ്ഞ. രാവിലെ ഏഴ് മുതല്‍ വൈകീട്ട് 7 വരെയാണ് കര്‍ഫ്യു. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.

Exit mobile version