‘പ്രിയ സഖാവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍’; മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസന്‍

തിരുവനന്തപുരം: 75ന്റെ നിറവില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

പ്രിയ സഖാവിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് കമല്‍ഹാസന്‍ കുറിച്ചത്. അതേസമയം കൊവിഡ് 19 എന്ന മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും അങ്ങനെ ആ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാലും രംഗത്ത് എത്തിയിരുന്നു. കേരളത്തിന്റെ കരുത്തനായ മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സംവിധായകരായ അരുണ്‍ ഗോപി, ആഷിക് അബു തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.

Exit mobile version