ശബരിമല വിഷയം ആയുധമാക്കിയപ്പോള്‍ ഉള്ള സീറ്റും നഷ്ടപ്പെട്ട് ബിജെപി; പത്തനംതിട്ടയില്‍ ആകെ കിട്ടിയത് 19 വോട്ട്!

ഏഴും 12 ഉം വോട്ടുകളാണ് ബിജെപിക്ക് രണ്ടിടങ്ങളില്‍ നിന്നുമായി ലഭിച്ചത്.

പത്തംതിട്ട: ശബരിമല വിഷയം ആയുധമാക്കിയപ്പോള്‍ ഉള്ള സീറ്റും നഷ്ടപ്പെട്ട് ബിജെപി. ശബരിമല നില്‍ക്കുന്ന പത്തനംതിട്ടയില്‍ പോലും ഒരു മാറ്റം ഉണ്ടാക്കി എടുക്കുവാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ആകെ ലഭിച്ചത് 19 വോട്ടുകള്‍ മാത്രമായിരുന്നു. പന്തളത്താണ് കനത്ത തോല്‍വി നേരിട്ടത്. ത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലും പന്തളം നഗരസഭയിലെ പത്താംവാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ഏഴും 12 ഉം വോട്ടുകളാണ് ബിജെപിക്ക് രണ്ടിടങ്ങളില്‍ നിന്നുമായി ലഭിച്ചത്. പത്തനംതിട്ട നഗരസഭയില്‍ പതിമൂന്നാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍സര്‍ മുഹമ്മദ് വിജയിച്ചു. ബിജെപിയുടെ ഈ അവസ്ഥയെ ട്രോളി സമൂഹമാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശനം ആയുധമാക്കിയിട്ടും ബിജെപിയ്ക്ക് കേരളത്തില്‍ ഒരു ഓളം സൃഷ്ടിച്ചെടുക്കാന്‍ കഴിയാത്തതിന്റെ പരാമര്‍ശവും സോഷ്യല്‍മീഡിയ വ്യക്തമാക്കുന്നുണ്ട്.

ഏഴും 12 ഉം വോട്ടുകളാണ് ബിജെപിക്ക് രണ്ടിടങ്ങളില്‍ നിന്നുമായി ലഭിച്ച വോട്ടാണ് സോഷ്യല്‍മീഡിയ ആയുധാക്കിയിരിക്കുത്. പന്തളത്ത് ബിജെപിക്ക് ലഭിച്ച വോട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കുമെന്നും പന്തളം രാജ്യവും ബിജെപിക്ക് തുണയായില്ലെന്നും അയ്യപ്പന്റെ ശാപമെന്നും പറഞ്ഞാണ് ബിജെപിയെ ചിലര്‍ കണക്കിന് പരിഹസിക്കുന്നത്.

Exit mobile version