ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടും, വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം; മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങുന്നത് കൊവിഡ് കേസുകള്‍ കൂട്ടുമെന്നാണ് നിഗമനമെന്ന് മന്ത്രി കെകെ ശൈലജ. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് വരുന്നവരില്‍ നിന്ന് രോഗം പകരാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറയുന്നു. ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് കെകെ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.

യാത്രക്കാര്‍ക്ക് നിരീക്ഷണം വേണ്ടെന്ന് വ്യോമയാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് കേസുകള്‍ കൂടുമെന്ന സാഹചര്യം കണക്കിലെടുത്താണ് ക്വാറന്റൈന്‍ വേണമെന്ന് മന്ത്രി കെകെ ശൈലജ പറയുന്നത്. അവശരായ ആളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നുണ്ട്. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. റെഡ് സോണില്‍ നിന്ന് വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നത് തുടരുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version