സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: മുംബൈയില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിനി മരിച്ചു

തൃശ്ശൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ്-19 മരണം കൂടി. തൃശൂര്‍ ചാവക്കാട് സ്വദേശി ഖദീജക്കുട്ടി (73) യാണ് മരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ മുംബൈയില്‍ നിന്ന് എത്തിയത്. മുബൈയില്‍ നിന്ന് കാറില്‍ പെരിന്തല്‍മണ്ണയിലെ മകന്റെ വീട്ടിലാണ് ഇവരെത്തിയിരുന്നത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്.

രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ തന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം, ശ്വാസതടസം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇവര്‍ ചികിത്സയിലായിരുന്നു.

ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.
സ്രവ പരിശോധനയ്ക്കു ശേഷമാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

Exit mobile version