300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീന് വിട്ടുകൊടുത്ത് പാലാ രൂപത

കോട്ടയം: പാലാ രൂപതയുടെ കീഴിലുള്ള 300 ബാത്ത് അറ്റാച്ച്ഡ് മുറികള്‍ ക്വാറന്റീനുവേണ്ടി വിട്ടുകൊടുത്തതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കൂടാതെ ഒരുകോടി 57 ലക്ഷം രൂപ കൊറോണ നിവാരണത്തിനും സമൂഹ ശാക്തീകരണത്തിനും വേണ്ടി ചെലവഴിച്ചു.

കൂടാതെ, രണ്ടുലക്ഷം പച്ചക്കറി തൈ, 60,000 ഫലവൃക്ഷത്തൈകള്‍ എന്നിവ വിതരണം ചെയ്തു. പാലാ അസിസ്റ്റന്റ് ബിഷപ്് ഉള്‍പ്പെടെ 50 പുരോഹിതന്മാര്‍ രക്തം ദാനം ചെയ്തു എന്നും പാലാ രൂപത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

Exit mobile version