ലോക്ക് ഡൗണില്‍ അഭയം നല്‍കി; ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി യുവാവ് മുങ്ങി, സ്വര്‍ണ്ണാഭരണങ്ങളും ഭര്‍ത്താവിന്റെ പേരിലുള്ള കാറും കൊണ്ടുപോയി, സംഭവം മൂവാറ്റുപുഴയില്‍

മുവാറ്റുപുഴ: ലോക്ക് ഡൗണില്‍ അഭയം നല്‍കിയ യുവാവ് ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി മുങ്ങി. ഭര്‍ത്താവിന്റെ പേരിലുള്ള കാറും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളും രണ്ട് കുട്ടികളെയും കൊണ്ടാണ് യുവാവ് മുങ്ങിയത്. ശേഷം യുവാവ് പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തില്‍ മക്കളെ തിരിച്ചെത്തിച്ചെങ്കിലു യുവതി യുവാവിനൊപ്പം തന്നെ പോവുകയും ചെയ്തു.

എറണകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മൂന്നാര്‍ സ്വദേശിയാണ് ബാല്യകാല സുഹൃത്തിന്റെ ഭാര്യയുമായി കടന്ന് കളഞ്ഞത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മൂന്നാറിലേക്ക് പോകാന്‍ ഇയാള്‍ മൂവാറ്റുപുഴയില്‍ എത്തിയത്. വാഹനമൊന്നും കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് മൂന്നാറിലെ ബന്ധുക്കളെ വിവരമറിയിച്ചു. ഇതിനിടയിലാണ് തന്റെ ബാല്യകാല സുഹൃത്ത് മുവാറ്റുപുഴയില്‍ താമസിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. ശേഷം ഇവിടെ അഭയം തേടുകയായിരുന്നു.

തുടര്‍ന്ന് ഒന്നരമാസക്കാലം മൂന്നാര്‍ സ്വേദശി സുഹൃത്തിന്റെ മൂവാറ്റുപുഴയിലെ വീട്ടിലായിരുന്നു താമസം. എന്നാല്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചിട്ടും യുവാവ് മൂന്നാറിലേക്ക് മടങ്ങാന്‍ തയാറായില്ല. ഇതിനിടെ വീട്ടുടമയുടെ ഭാര്യയുമായി യുവാവ് ബന്ധം സ്ഥിപിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഭര്‍ത്താവിന് സംശയം തോന്നിത്തുടങ്ങിയതിനു പിന്നാലെ യുവാവ് ഭാര്യയും മക്കളുമായി മുങ്ങുകയായിരുന്നു.

Exit mobile version