” കൃഷി ചെയ്യൂ, മികച്ച കര്‍ഷകര്‍ക്ക് പശുകുട്ടികള്‍ സമ്മാനമായി നല്‍കും”; ക്വാറന്റൈന്‍ ചലഞ്ചുമായി അനില്‍ അക്കര എംഎല്‍എ

തൃശ്ശൂര്‍: ക്വാറന്റൈന്‍ ചലഞ്ചുമായി അനില്‍ അക്കര എംഎല്‍എ. ഈ ലോക്ക് ഡോണ്‍ സമയത്ത് കൃഷി ചെയ്യുന്ന ചലഞ്ചുമായിട്ടാണ് അനില്‍ അക്കര രംഗത്ത വന്നിരിക്കുന്നത്. മികച്ച രീതിയില്‍ കൃഷി ചെയ്യുന്ന 9 പേര്‍ക്ക് പശു കുട്ടികളെ സമ്മാനമായി നല്‍കുമെന്നും എംഎല്‍എ വ്യക്തമാക്കുന്നു.

തിരുവോണത്തിന് മണ്ഡലത്തിലെ എല്ലാവീട്ടിലുംപച്ചക്കറി സൗജന്യമായി കൊടുക്കുകയാണ് ലക്ഷ്യമെന്നും എംഎല്‍എ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എ ഇക്കാര്യം അറിയിച്ചത്. വാളയാര്‍ സംഭവത്തിന് പിന്നാലെ ക്വാറന്റൈനിലാണ് എംഎല്‍എ.

ഫേസ്ബുക്ക് പോസ്റ്റ്;

മികച്ച രീതില്‍ കൃഷി ചെയ്യുന്നവര്‍ക്ക്

#ഒരുക്വാറന്റെയിന്‍ചലഞ്ച്
No:1
ഈ പതിനാല് ദിവസം
വെറുതെ കളയാനുള്ളതല്ല
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ
135യുവതീ യുവാക്കളെ
ക്ഷണിക്കുന്നു,
നമുക്ക് ഈ തിരുവോണത്തിന് മണ്ഡലത്തിലെ എല്ലാവീട്ടിലും
പച്ചക്കറി സൗജന്യമായി
നല്‍കണം, വാങ്ങിയില്ല
സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത്,
ഇതില്‍ മികച്ച
9കര്‍ഷര്‍ക്ക്
എന്റെ കയ്യിലുള്ള നാടന്‍
പശുകുട്ടികളില്‍നിന്ന്
ഓരോരുത്തര്‍ക്കും ഓരോ പശുക്കുട്ടിയെ വെച്ച്
സമ്മാനമായി നല്‍കും.
ചെയ്യേണ്ടത് ഇത്ര മാത്രം,
നമുക്ക് ഏഴ് പഞ്ചായത്താണുള്ളത്
ഒരു മുനിസിപ്പാലിറ്റിയും മുനിസിപ്പാലിറ്റിയില്‍ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി മേഖലകളും, അങ്ങനെ ആകെ ഒന്‍പത് മേഖലകളിലായി 135കുറയാത്ത
കൃഷിചെയ്യാന്‍
താല്പര്യമുള്ളവര്‍ പേര്‍,
ഒന്‍പതു മേഘലകളില്‍
15പേരുടെ ഒരു കര്‍ഷക സംഘം,
ഇവര്‍ക്കാശ്യമായ നടീല്‍ വസ്തുക്കള്‍ വിത്തായാലും വളമായാലും, ജൈവ കീട നിയന്ത്രണ ഉപാധികളും സൗജന്യമായി നമ്മുടെ വടക്കാഞ്ചേരി പദ്ധതി പ്രകാരം നല്‍കും അങ്ങനെ കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍
ഒന്നിടവിട്ട ദിവസങ്ങളില്‍ മലയാളം ഓര്‍ഗാനിക് ബസാര്‍ നിങ്ങളില്‍നിന്ന് വിലനല്‍കി വാങ്ങും പക്ഷെ ഉത്രാത്തിന്റ തലേദിവസത്തെ പച്ചക്കറി നിങ്ങള്‍ സൗജന്യമായി നിങ്ങളുടെ
മേഖലകളിലെ വീട്ടില്‍ നല്‍കണം,
ഈ ക്വാറന്റെയിന്‍ ചലഞ്ചില്‍
ഇതൊരു വാശിയായെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രാഷ്ട്രീയത്തിനതീതമായി
പങ്കുചേരാം.
യുവ കര്‍ഷകന്‍ നാസര്‍ മങ്കരയാണ് ഈ ചലഞ്ചിന്റെ
കോര്‍ഡിനേറ്റര്‍,
പദ്ധതിയുടെ ഉല്‍ഘാടനം
മെയ് 28ന് എന്റെ വീട്ടില്‍
tn പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
നന്ദി ആശയം വിനോദ് ജോണ്‍

Exit mobile version