ട്രെയിന്‍ ടിക്കറ്റ് കിട്ടാതെ ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ശ്രദ്ധിക്കുക; ഉടന്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കേരള ഹൗസിന്റെ നമ്പറിലേക്ക് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച നമ്പറടക്കം മെസേജ് അയക്കണം.

കേരളത്തിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത, നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡല്‍ഹിയിലുള്ള വിദ്യാര്‍ത്ഥികളും ഒറ്റപ്പെട്ടു പോയവരുമാണ് മെസേജ് അയക്കേണ്ടത്.
< student or not> എന്ന ഫോര്‍മാറ്റില്‍ 7289940944, 8800748647 എന്നീ നമ്പറുകളില്‍ മെസേജ് അയക്കണം.

വിവരങ്ങള്‍ 16.05.2020 രാവിലെ 8 മണിക്ക് മുമ്പായി ഈ നമ്പറില്‍ അയച്ചിരിക്കണം. ഏതിലെങ്കിലും ഒരു നമ്പറില്‍ മെസേജ് അയച്ചാല്‍ മതിയെന്ന് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ അറിയിച്ചു.

Exit mobile version