‘ദീപ.. ഞാനും നിങ്ങളേ പോലെ ഒരു കോളേജധ്യാപികയാണ്, അധ്യാപകരെയും കവികളെയും നാണം കെടുത്തരുത്, തെളിവുകള്‍ കലേഷിനൊപ്പമാണ്, അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കൂ’..! അപേക്ഷയുമായി അധ്യാപിക

തൃശ്ശൂര്‍: കവിത മോഷ്ടിച്ചെന്ന് വിവാദം ദീപ നിശാന്തിനെ വേട്ടയാടുകയാണ്. ആ സമയത്താണ് ദീപയ്ക്ക് അപേക്ഷയുമായി കോളേജ് അധ്യാപിക രംഗത്തെത്തുന്നത്. എസ് കലേഷിന്റെ കവിതയിലെ അങ്ങനെയിരിക്കെ എന്ന വരികളാണ് ദീപയുടെ കവിതയിലും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ദീപ ഇത് സമ്മതാക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അധ്യാപിക പറയുന്നത്.

‘അധ്യാപികയും, എഴുത്തുകാരിയുമായി ദീപ നിശാന്ത് തെറ്റ് സമ്മതിക്കാനുള്ള മനസ് കാണിക്കണം’ കോളേജ് അധ്യാപികയായ ഹരിത നീലിമയാണ് ദീപയ്ക്ക് ഉപദേശവുമായി രംഗത്ത് എത്തിയത്. താന്‍ മോഷ്ടിച്ചില്ല, വിശ്വസിക്കുന്നവര്‍ വിശ്വസിക്കൂ… എന്ന ദീപയുടെ പോസ്റ്റിനാണ് ഹരിത നീലിമ കമന്റിട്ടത്.

അധ്യാപകര്‍, കവികള്‍ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഈ വിഷയത്തില്‍ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകള്‍ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവര്‍ തന്നെ നിങ്ങളെ ബഹുമാനിക്കും . വെറുതെ കോളേജധ്യാപകരെയും അസുരഠഅ ക്കാരെയും കവികളെയും നാണം കെടുത്തരുതെന്ന് ഹരിത നീലിമ എഴുതുന്നു.

ഹരിത നീലിമയുടെ കമന്റ്..

ദീപ .. ഞാനും നിങ്ങളേ പോലെ ഒരു കോളേജധ്യാപികയാണ്. AKPCTA മാഗസിൻ വരിക്കാരിയാണ്. നിരന്തരം കവിതകൾ വായിക്കുന്ന ആളുമാണ്. ഒരു അധ്യാപിക ഒപ്പം എഴുത്തുകാരി ഈ രണ്ട് ശീർഷകങ്ങളും നിങ്ങളുടെ ഐഡൻറ്റിറ്റിയുടെ ഭാഗമാണ്. ഇവിടെ ആശയം, വരികൾ, എന്തിന് സ്റ്റാൻസ അപ്പാടെ ആവർത്തിക്കുന്നു. അത് മനസിലാക്കാൻ മലയാള കവിതയിൽ Ph D ഒന്നും വേണ്ട. അധ്യാപകർ, കവികൾ രണ്ട് വിഭാഗത്തെയും പ്രതിസ്ഥാനത്ത് നിർത്തിയ ഈ വിഷയത്തിൽ ഇനി പ്രതികരിക്കില്ല എന്നത് ഭീരുത്വമാണ്. തെളിവുകൾ കലേഷിനൊപ്പമാണ് ദീപ. അത് സമ്മതിക്കാനുള്ള മനസ്സുറപ്പ് കാണിക്കു. ഇപ്പൊ ഈ ആക്ഷേപിക്കുന്നവർ തന്നെ നിങ്ങളെ ബഹുമാനിക്കും . വെറുതെ കോളേജധ്യാപകരെയും AkpcTA ക്കാരെയും കവികളെയും നാണം കെടുത്തരുത്.

Exit mobile version