നിങ്ങളാണ് സൂപ്പര്‍ ഹീറോസ്’ നഴ്‌സ് ദിനത്തില്‍ ‘മാലാഖമാരെ’ ഫോണില്‍ വിളിച്ച് മോഹന്‍ലാല്‍, അമ്പരപ്പ്

നഴ്‌സ് ദിനത്തില്‍ കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരെ ഫോണില്‍ വിളിച്ച് നടന്‍ മോഹന്‍ലാല്‍. ആദരസൂചനമായിട്ടാണ് നഴ്‌സുമാരെ ഫോണില്‍ വിളിച്ച് സംസാരിച്ചത്. പിപിഇ ധരിച്ച് കൊവിഡ് വാര്‍ഡുകളില്‍ ക്ഷീണിച്ചവശരായി നിന്ന നഴ്‌സുമാര്‍ക്ക് പലര്‍ക്കും ആദ്യം വിശ്വസിക്കാനായില്ല.

അത്ഭുതവും സന്തോഷവും കൊണ്ട് പലര്‍ക്കും ആദ്യം സംസാരിക്കാനായില്ല. അമ്പരപ്പ് വിട്ട് മാറിയതിനു ശേഷമാണ് പലര്‍ക്കും സംസാരിക്കാനായത്. നഴ്‌സുമാര്‍ക്ക് നാടിന്റെയും തന്റേയും പിന്തുണയും പ്രാര്‍ത്ഥനയുമുണ്ടെന്നും ആരോഗ്യപ്രവര്‍ത്തകരാണ് സൂപ്പര്‍ഹീറോയെന്നും പറഞ്ഞ് താരം പറയുകയും ചെയതു. നഴ്‌സുമാരുടെ ഉള്ളം നിറഞ്ഞ നിമിഷം കൂടിയായിരുന്നു അത്.

ദുബായ് മെഡിയോര്‍ ആശുപത്രിയിലെ അനുമോള്‍ സര്‍പ്രൈസ് കോളിന്റെ അമ്പരപ്പിന് ശേഷം വീണ്ടും ജോലിയില്‍ മുഴുകുകയും ചെയ്തു. യുഎഇയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന 11 നഴ്‌സുമാരെയാണ് മോഹന്‍ലാല്‍ ഫോണില്‍ വിളിച്ചത്. സുപ്രധാനമായ കോള്‍ വരുമെന്ന് മാത്രമാണ് നഴ്‌സുമാരെ മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നത്. അമിത ജോലിഭാരത്തിനും മാനസികശാരീരിക സമ്മര്‍ദ്ദങ്ങള്‍ക്കുമിടയില്‍ ഇഷ്ടതാരത്തിന്റെ വിളി വന്ന സന്തോഷത്തിലാണ് നഴ്‌സുമാര്‍.

Exit mobile version