പിഎസ്‌സി ബുള്ളറ്റിനിലെ വര്‍ഗീയ പരാമര്‍ശം; മൂന്ന് ജീവനക്കാര്‍ക്ക് എതിരെ നടപടി

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ ജീവനക്കാര്‍ക്ക് എതിരെ നടപടി. എഡിറ്റോറിയല്‍ വിഭാഗത്തിലെ മൂന്ന് പേരെ മാറ്റി. പിഎസ്‌സിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.

ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനം കൊവിഡ് പരത്തി എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് ബുള്ളറ്റിനില്‍ വന്നത്. ഇതിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് പിഎസ്സി ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പിഎസ്‌സി ബുള്ളറ്റിനില്‍ വന്ന ചോദ്യത്തിലായിരുന്നു വര്‍ഗീയ പരാമര്‍ശം. ‘രാജ്യത്തെ നിരവധി പൗരന്‍ന്മാര്‍ക്ക് കൊവിഡ് 19 ബാധ എല്‍ക്കുവാന്‍ കാരണമായ തബ് ലീഗ് മത സമ്മേളനം നടന്നത് നിസാമുദ്ദീന്‍( ന്യൂഡല്‍ഹി)’ എന്നായിരുന്നു പരാമര്‍ശം.

Exit mobile version