കുവൈത്തില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി; വിമാനത്തിലുള്ളത് നാല് കുട്ടികളുള്‍പ്പെടെ 181 പേര്‍

കൊച്ചി: കുവൈത്തില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്ന വിമാനം കൊച്ചിയിലെത്തി. നാല് കുട്ടികളുള്‍പ്പെടെ 181 പേരാണ് വിമാനത്തിലുള്ളത്. ഗര്‍ഭിണികള്‍, രോഗികള്‍, വിസ കാലവധി കഴിഞ്ഞവര്‍, തൊഴില്‍ നഷ്ടമായവര്‍ എന്നിവരാണ് വിമാനത്തിലുള്ളത്.

പ്രവാസികളുമായി മൂന്ന് വിമാനങ്ങളാണ് ഇന്ന് ഗള്‍ഫില്‍ നിന്ന് കൊച്ചിയിലെത്തുന്നത്. ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് ഇനി നാട്ടിലെത്തുന്നത്. അതെസമയം ദ്രുത പരിശോധന നടത്താതെയാണ് പ്രവാസികളുടെ മടക്കമെന്നത് സംസ്ഥാനത്തിന് കൂടുതല്‍ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് പോകാനായി എംബസിയില്‍ പതിനെണ്ണായിരം മലയാളികള്‍ അടക്കം നാല്‍പ്പത്തിനാലായിരം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുവൈത്തില്‍ നിന്ന് കേരളത്തിലേക്കുള്ള അടുത്ത വിമാനം ഇനി 13നാണ്. കോഴിക്കോട്ടേക്കാണ് ഇത് എത്തുന്നത്.

Exit mobile version