കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍; സംഭവം തിരുവല്ലയില്‍

തിരുവല്ല: കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയായ വിദ്യാര്‍ത്ഥിനിയെ കിണറ്റില്‍ മരിച്ച നലയില്‍ കണ്ടെത്തി. തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റിലാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീ ആകുന്നതിനായി പഠിക്കുകയായിരുന്നു ദിവ്യ. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version