വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

കഴിഞ്ഞ ദിവസമാണ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് വിദ്യാര്‍ത്ഥിനി റെയില്‍വെ ട്രാക്കില്‍ ചാടി ആത്മഹത്യ ചെയ്തത്

കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെഎസ്‌യു, എബിവിപി സംഘടനകള്‍ വിഭ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഫാത്തിമാ കോളേജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്തതിന് ഉത്തരവാദി മാനേജ്‌മെന്റ് ആണെന്ന് ആരോപിച്ചാണ് ബന്ദ്.

കഴിഞ്ഞ ദിവസമാണ് പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കൊല്ലത്ത് വിദ്യാര്‍ത്ഥിനി റെയില്‍വെ ട്രാക്കില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

Exit mobile version