പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി സന്ദര്‍ശനം പതിവാക്കിയതോടെ നാട്ടുകാര്‍ പിടികൂടി പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തന്നെ ക്വാറന്റൈനിലാക്കിയ അഭിഭാഷകന്‍ മുങ്ങി; കേസ് എടുക്കുമെന്ന് പോലീസ്

കൊല്ലം:പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി സന്ദര്‍ശനം പതിവാക്കിയതോടെ നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും പിടികൂടി പെണ്‍സുഹൃത്തിന്റെ വീട്ടില്‍ തന്നെ ക്വാറന്റൈനിലാക്കിയ അഭിഭാഷകന്‍ ക്വാറന്റൈനിലാക്കിയ വീട്ടില്‍ നിന്നും മുങ്ങി. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ സെക്രട്ടറി വള്ളക്കടവ് ജി മുരളീധരനാണ് മുങ്ങിയത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുക്കും.

അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരോധനാജ്ഞയും ട്രിപ്പില്‍ ലോക്ക്ഡൗണും ചാത്തന്നൂരില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് ഇടയിലും തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള കാറ് പ്രദേശത്തെ ഒരു വീട്ടില്‍ സ്ഥിരമായി രാത്രി വന്ന് പോകുന്നത് നാട്ടുകാര്‍ ജില്ല കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. കളക്ടര്‍ ഇത് ചാത്തന്നൂര്‍ പോലീസിനെയും ആരോഗ്യവകുപ്പിനെയും അറിയിച്ചു.

പോലീസ് എത്തി അഭിഭാഷകനെ ചോദ്യം ചെയ്തപ്പോള്‍ ബന്ധുവീടാണെന്നും കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചാത്തന്നൂരില്‍ എത്തിയതെന്നുമാണ് പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് ഇയാളെ പെണ്‍സൂഹൃത്തിന്റെ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ ആക്കുകയായിരുന്നു.
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലത്തേക്ക് പോകുന്നു എന്നു പറഞ്ഞാണ് ഇയാള്‍ ജില്ലാ അതിര്‍ത്തി കടന്നതെന്നാണ് സൂചന.

Exit mobile version