വലിയ ബോട്ടുകള്‍ക്ക് നാലാം തീയതി മുതല്‍ കടലില്‍ പോകാം; സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ വള്ളങ്ങള്‍ക്കും യന്ത്രവല്‍കൃത ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി. പത്ത് തൊഴിലാളികളെ നിമിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം രണ്ട് ഘട്ടങ്ങളിലായിട്ടാണ് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള പോകാനുള്ള അനുമതി നല്‍കിയിട്ടുള്ളത്.

ഇന്ന് മുതല്‍ ചെറിയ യന്ത്രവല്‍കൃത വള്ളങ്ങള്‍ക്ക് കടലില്‍ പോയി തുടങ്ങാം. വലിയ ബോട്ടുകള്‍ക്ക് നാലാം തീയതി മുതലാണ് മത്സ്യബന്ധനത്തിന് പോകാനുള്ള അനുമതി ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുള്ളത്. രജിസ്ട്രേഷന്റെ അടിസ്ഥാനത്തിലാണ് ഇന്നുമുതല്‍ ചെറിയ വള്ളങ്ങള്‍ക്കും നാലാം തീയതി മുതല്‍ വലിയ ബോട്ടുകള്‍ക്കും മത്സ്യബന്ധനത്തിന് അനുമതി നല്‍കുക.

അതേസമയം 32 മുതല്‍ 45 അടിവരെയുള്ള യന്ത്രവല്‍കൃത ബോട്ടുകളില്‍ പരമാവധി ഏഴ് മത്സ്യതൊഴിലാളികള്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് പോകാനുള്ള അനുമതി നല്‍കിയിരുന്നത്.

Exit mobile version