സംസ്ഥാനത്ത് പുതിയ ഒന്‍പത് കോവിഡ് ഹോട്ട് സ്‌പോട്ടുകള്‍; അഞ്ച് പഞ്ചായത്തുകളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ഹോട്ട് സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട ചില പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് ചില സ്ഥലങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പട്ടികയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നിലവിലെ കോവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടില്‍ മാറ്റം വരുത്തിയത്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ്, മൊകേരി.
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി, പുതു പെരിയാരം.
കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ എന്നീ സ്ഥലങ്ങളാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, കതിരൂര്‍ കാസര്‍കോട് ജില്ലയിലെ ബദിയടുക്ക, കോഴിക്കോട് ജില്ലയിലെ നാദാപുരം, തിരുവനന്തപുരം ജില്ലയിലെ മലയന്‍ കീഴ് എന്നീ പ്രദേശങ്ങളെ നിലവിലെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്ന് ഒഴിവാക്കി.

Exit mobile version