എംജി സര്‍വകലാശാല ഡിഗ്രി, പിജി പരീക്ഷകള്‍ മെയ് 18 ന് പുനരാരംഭിക്കും

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഡിഗ്രി, പിജി പരീക്ഷകള്‍ മെയ് 18 ന് പുനരാരംഭിക്കും. ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 18, 19 തീയതികളില്‍ നടത്തും. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രൈവറ്റ് പരീക്ഷകള്‍ മെയ് 25 മുതലും നാലാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ പരീക്ഷ മെയ് 25നും ആരംഭിക്കും.

ആറ്, നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ പ്രാക്ടിക്കല്‍ പരീക്ഷ യഥാക്രമം മെയ് 25, 28 തീയതികളില്‍ നടക്കുമെന്നും സര്‍വകലാശാല അറിയിച്ചു. പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ സര്‍വകലാശാലകള്‍ക്ക് സ്വയം തീരുമാനം എടുക്കാമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല പുതിയ തീയ്യതി അറിയിച്ചത്.

Exit mobile version