ലണ്ടനില്‍ കൊറോണ ബാധിച്ച് മലയാളി മരിച്ചു

ലണ്ടന്‍: കൊറോണ വൈറസ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം കൂടുന്നു. കൊറോണ ബാധിച്ച് ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി സ്വദേശിയായ സെബി ദേവസ്സിയാണ് രോഗം ബാധിച്ച് മരിച്ചത്.

കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ദുബായിയില്‍ മരിച്ചു. മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീര്‍ (47), പത്തനംതിട്ട തുമ്പമണ് സ്വദേശി കോശി സഖറിയ (51) എന്നിവരാണ് യുഎഇയില്‍ മരിച്ചത്.

ഇതോടെ യുഎഇയില്‍ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.രാജ്യത്ത് ആകെ 43 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 7265 ആയി. അതെസമയം 74 പേര്‍ക്ക് രോഗമുക്തി നേടി. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1329 ആയി വര്‍ധിച്ചു.

Exit mobile version