ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പോലീസ് ബൈക്ക് പിടിച്ചെടുത്തു; യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; സംഭവം ഇടുക്കിയില്‍

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് പോലീസ് ബൈക്ക് പിടിച്ചെടുത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇടുക്കി സൂര്യനെല്ലിയിലാണ് സംഭവം.

ചിന്നക്കനാല്‍ സ്വദേശി വിജയ് പ്രകാശാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലം ആയതിനാലും ഇയാളുടെ പക്കല്‍ രേഖകള്‍ ഇല്ലാത്തതിനാലുമാണ് വണ്ടി പിടിച്ചെടുത്തതെന്ന് പോലീസ് പറയുന്നു.

Exit mobile version