കോവിഡ് ഭീതി ഒഴിയുന്നു: തിരുവനന്തപുരം ജില്ലയില്‍ ഹോട്ട്സ്പോട്ടുകളില്ല

തിരുവനന്തപുരം: കോവിഡ് ഭീതിയില്‍ നിന്നും തലസ്ഥാനത്തിന് ആശ്വാസം, തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ഹോട്ട്സ്പോട്ടുകളില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിരുവനന്തപുരത്ത് കോവിഡ് ചികിത്സയില്‍ ഉള്ള രണ്ടുപേരുടെ നിലയിലും മികച്ച പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.

കൂടാതെ, കെഎം ഷാജി എംഎല്‍എക്കെതിരായ കേസ്് രാഷ്ട്രീയപ്രേരിതമല്ല. സാധാരണ നിലയിലുള്ള കാര്യം മാത്രമാണത്. വിവാദങ്ങളുടെ തുടര്‍ച്ചയായി ഇതിനെ കാണേണ്ടതില്ല. നിലവില്‍ ഉയരുന്ന വിവാദങ്ങളുടെ ഭാഗമായി ഇതിനെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version