കൊവിഡ് വ്യാപനത്തിലും ലോക്ക് ഡൗണിലും മാഞ്ഞ് പോവാതെ വാക്ക്; ഒന്നു മുതല്‍ പത്ത് വരെയുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ‘റെഡിയാക്കി’ കേരള സര്‍ക്കാര്‍

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിലും ലോക്ക് ഡൗണിലും മാഞ്ഞ് പോവാതെ സര്‍ക്കാരിന്റെ വാക്ക്. ഒന്ന് മുതല്‍ പത്ത് വരെയുള്ള പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയാണ് സര്‍ക്കാര്‍ വാക്ക് പാലിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമമാക്കാന്‍ വേണ്ടിയാണ് പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയത്.

കേരള സിലബസില്‍ പഠിക്കുന്ന ഇംഗ്ലീഷ്, മലയാളം മീഡിയം കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളാണ് പിഡിഎഫ് രൂപത്തില്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയത്. https://samagra.kite.kerala.gov.in/textbook/page എന്ന ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം. അക്ഷരത്തെറ്റുകള്‍ ഉള്‍പ്പെടെ തിരുത്തിയ ഏറ്റവും പുതിയ പുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നത്.

നേരത്തെ സിബിഎസ്ഇയും ഒന്നു മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തില്‍ കുട്ടികളുടെ പഠനത്തിനായുള്ള സമയം നഷ്ടമാകരുതെന്നും അതിനായി പുസ്തകങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Exit mobile version