രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് കേരളത്തില്‍!

തിരുവനന്തപുരം; രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 218 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് ഏഴ് പേര്‍ക്കാണ് രോഗം ഭേദമായത്. കാസര്‍കോട് 4 പേര്‍ക്കും, കോഴിക്കോട് 2 പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ നിലവില്‍ 167 പേര്‍ ചികിത്സയിലുണ്ട്. അതേസമയം സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനമാണ്. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂരിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗബാധയേറ്റത് സമ്പര്‍ക്കം മൂലമാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 387 ആയി. ഇതില്‍ 264 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. സമ്പര്‍ക്കം മൂലം സംസ്ഥാനത്ത് രോഗബാധ ഉണ്ടായത് 114 പേര്‍ക്കാണ്.

Exit mobile version