കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചെന്നൈയില്‍ കാലാവര്‍ഷം ജൂണ്‍ നാലിനും ഡല്‍ഹിയില്‍ ജൂണ്‍ 27 നും ഹൈദരാബാദ് ജൂണ്‍ 8, പൂണെ ജൂണ്‍ 10, മുംബൈ ജൂണ്‍ 11 എന്നീ ദിവസങ്ങളിലായിരിക്കും കാലവര്‍ഷം എത്തുക എന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം രാജ്യത്ത് ഈ വര്‍ഷം സാധാരണ കാലവര്‍ഷം ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ വര്‍ഷം നമുക്ക് സാധാരണ മണ്‍സൂണ്‍ ഉണ്ടാകും. 2020 ലെ മണ്‍സൂണ്‍ മഴയുടെ അളവ് അതിന്റെ ദീര്‍ഘകാല ശരാശരിയുടെ 100% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി മാധവന്‍ രാജീവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.

രാജ്യത്തെ നെല്ല്, ഗോതമ്പ്, കരിമ്പ്, എണ്ണക്കുരു കൃഷി എന്നിവയ്ക്ക് മണ്‍സൂണ്‍ മഴ നിര്‍ണായകമാണ്. കാര്‍ഷികമേഖലയിലെ പകുതിയിലധികം പേരും മണ്‍സൂണ്‍ മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Exit mobile version